
കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദ്നിയും
തമാശയ്ക്കുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ് ജോസും ചിന്നു ചാന്ദ്നിയും പ്രധാന വേഷത്തിൽ എത്തുന്നു.ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിലാണ് ഭീമന്റെ വഴി ഒരുങ്ങുന്നത്. ചെമ്പോസ്കി മോഷൻ പിക് ചേഴ് സ്, ഒപിഎം എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ആഷിഖ് അബു, റിമ കലിംഗൽ എന്നിവർ ചേർന്നാണ് നിർമാണം. കുറ്റിപ്പുറത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ നിർവഹിക്കുന്നു. തമാശയുടെ നിർമാണ പങ്കാളി കൂടിയായിരുന്നു ചെമ്പൻ. ഈ ചിത്രത്തിലൂടെയാണ് ചിന്നു ചാന്ദ് നി ശ്രദ്ധേയ താരമാവുന്നത്. മുഹസിൻ പരാരിയുടെ വരികൾക്ക് വിഷ് ണു വിജയനാണ് ഭീമന്റെ വഴിയുടെ സംഗീതം ഒരുക്കുന്നത്.നിസാം കാദിരിയാണ് എഡിറ്റിംഗ്. 2021 ഏപ്രിൽ റിലീസാണ് ചിത്രം.അതേസമയം മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, അപ്പു ഭട്ടതിരിയുടെ നിഴൽ എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന സിനിമയാണ് ഭീമന്റെ വഴി.