modi

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ന​ക്പു​രി​ ​വെ​സ്റ്റ് ​-​ ​നോ​യി​ഡ​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ​ ​പാ​ത​യി​ലെ പുതിയ മെട്രോസർവീസിന് ​ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തതോടെ പിറന്നത് പുതു ചരിത്രം. രാ​ജ്യ​ത്തെ ​ആ​ദ്യ​ത്തെ​ ​ഡ്രൈ​വ​റി​ല്ലാ​ ​മെ​ട്രോ​ ​ട്രെ​യി​ൻ​ സർവീസാണ് ഇത്. 37​കി​ലോ​മീ​റ്റ​റി​ലാണ് സർവീസ് നടത്തുക.45​ ​മി​നി​ട്ടുകൊണ്ട് ഓടി​യെത്തും. 25​ ​സ്റ്റേ​ഷ​നുകളാണ് ഉളളത്. രാവി​ലെ​ 11​ ​മ​ണി​ക്ക് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെയായിരുന്നു ​ പ്രധാനമന്ത്രിയുടെ ​ഫ്ളാ​ഗ് ​ഒ​ഫ്. സ്മാർട്ട് സിസ്റ്റത്തിലേക്ക് ഇന്ത്യ എത്രവേഗത്തിൽ മുന്നേറുന്നുവെന്നതിനെ തെളിവാണ് പുതിയ സർവീസെന്ന് ഫ്ളാഗ് ഒഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'കുറച്ചുവർഷങ്ങൾക്കുമുമ്പ് രാജ്യം സ്മാർട്ട് സിസ്റ്റങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല. അതിനാൽ നഗരവത്കരണവും സാങ്കേതിക വികസനവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. നമ്മുടെ സർക്കാർ അത് മാറ്റി. ജീവിത സൗകര്യങ്ങൾ പൂർത്തീകരിക്കാനുളള അവസരമായി നഗരവൽക്കരണത്തെ കണക്കാക്കണം'- മോദി പറഞ്ഞു.


ഡ​ൽ​ഹി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​വി​പു​ലീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 2017​ ​ഡി​സം​ബ​റി​ൽ​ ​ഡ്രൈ​വ​റി​ല്ലാ​ ​ട്രെ​യി​നു​ക​ളു​ടെ​ ​ട്ര​യ​ൽ​ ​ആ​രം​ഭി​ച്ചി​രു​ന്നു.സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​വ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്.മ​ജ​ന്ത​ ​ലൈ​നി​ലെ​ ​സ​ർ​വീ​സ് ​വി​ജ​യ​ക​ര​മാ​യാ​ൽ​ 2021​ ​പ​കു​തി​യോ​ടെ​ ​പി​ങ്ക് ​ലൈ​നി​ലും​ ​ഇ​വ​ ​ഓ​ടും.​ ​

യാ​ത്ര​ക്കാ​ർ​ക്ക് ​പെ​ട്ടെ​ന്ന് ​തി​രി​ച്ച​റി​യാ​നു​ള്ള​ ​സൗ​ക​ര്യ​ത്തി​നാ​യി​ ​ഒ​രു​ ​റൂ​ട്ടി​ലെ​ ​ട്രെ​യി​നു​ക​ൾ​ക്കും​ ​സ്റ്റേ​ഷ​നു​ക​ൾ​ക്കും​ ​ഒ​രു​ ​നി​റ​മാ​ണ്. എ​യ​ർ​പോ​ർ​ട്ട് ​എ​ക്‌​സ് ​പ്ര​സ് ​ലൈ​നി​ലെ​ ​പൂ​ർ​ണ​ ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ ​ദേ​ശീ​യ​ ​പൊ​തു​മൊ​ബി​ലി​റ്റി​ ​കാ​ർ​ഡ് ​സേ​വ​ന​വും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​റു​പേ​ ​ഡെ​ബി​റ്റ് ​കാ​ർ​ഡ് ​കൈ​വ​ശ​മു​ള്ള​ ​ആ​ർ​ക്കും​ ​ഈ​ ​റൂ​ട്ടി​ൽ​ ​അ​തു​ ​ഉ​പ​യോ​ഗി​ച്ച് ​യാ​ത്ര​ ​ചെ​യ്യാം.​ 2022​ഓ​ടെ​ ​ഡ​ൽ​ഹി​ ​മെ​ട്രോ​ ​ശൃം​ഖ​ല​യി​ൽ​ ​എ​ല്ലാ​ ​റൂ​ട്ടി​ലും​ ​ഈ​ ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കും.

2002​ഡി​സം​ബ​ർ​ 25​ന് തുടക്കം കുറിച്ച ​ഡ​ൽ​ഹി​ ​മെ​ട്രോ​ ഉദ്ഘാടനം ചെയ്തത് അ​ന്ന​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ട​ൽ​ ​ബി​ഹാ​രി​ ​വാ​ജ്‌​പേ​യി. ആയിരുന്നു. ആറ് സ്റ്റേ​ഷ​നു​ക​ള​മാ​യി​ 8.2​ ​കി.​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ലായിരുന്നു​ ​ആ​ദ്യ​ ​സ​ർ​വീ​സ്. പിന്നീട് 242​ ​സ്റ്റേ​ഷ​നു​ക​ളു​ള്ള​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മെ​ട്രോ​ ​സ​ർ​വീ​സാ​യി​ ​വ​ള​ർ​ന്നു.ഇപ്പോൾ 10​ ​റൂ​ട്ടു​ക​ളി​ൽ​ ​സ​ർ​വീ​സ് നടത്തുന്നുണ്ട്. ​ 26​ ​ല​ക്ഷം പേരാണ് ​ ​പ്ര​തി​ദി​ന​ ​യാ​ത്ര​ക്കാർ.