പുതുവത്സര ആഘോഷത്തിനായി വലിയ അളവിൽ മയക്കുമരുന്നും കഞ്ചാവും കേരളത്തിലേക്ക് എത്തുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരം കിലോയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കകം എക്‌സൈസ് പിടിച്ചെടുത്തത്. കേരളത്തിലെ ചെറുപ്പക്കാരെ ലക്ഷ്യം വച്ച് എത്തുന്ന മയക്കുമരുന്ന് ഉപയോഗിച്ച് നശിക്കുന്നത് ഒരു തലമുറയാണ്. കൊവിഡ് കാലത്ത് പോലും യഥേഷ്ടം മയക്കുമരുന്ന് കേരളത്തിൽ എങ്ങനെ എത്തുന്നു എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് അധികൃതർ. സംസ്ഥാനത്തെ ഊടുവഴികളിൽ പോലും മയക്കുമരുന്ന് എത്തിക്കുവാൻ കടത്തുസംഘത്തിനാവുന്നു. പിടികൂടുന്നതിന്റെ ഇരട്ടി എത്തിക്കുവാനുള്ള ശേഷി അവർക്ക് എങ്ങനെ കൈവന്നു എന്നത് അന്വേഷിക്കേണ്ടതാണ്.

കേരളത്തിലെ അതിർത്തി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള മയക്കുമരുന്നും കഞ്ചാവുമാണ് പിടികൂടിയത്. കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതിൽ നല്ലൊരു പങ്കും ആന്ധ്രയിൽ നിന്നും എത്തുന്നതാണ്. കേരളത്തിലെ ലഹരി ഒഴുകുന്ന വഴികളെ കുറിച്ചും, യുവത്വം അതിന് അടിമയാകുന്നതിനെ കുറിച്ചും അന്വേഷിക്കുകയാണ് നേർക്കണ്ണ് ഈ ലക്കത്തിൽ

drugs-