7

ഡിസംബർ 26 ലെ കേരളകൗമുദി പത്രത്തിന്റെ ആദ്യപേജിലെ രണ്ടു ശ്രദ്ധേയ വാർത്തകളിൽ ഒന്ന് സന്തോഷവും മറ്റൊന്ന് ദുഖവും നൽകുന്നു. 21 വയസുകാരി ആര്യ ചരിത്രത്തിന്റെ ഭാഗമായി മേയർ പദവിയിലേക്ക്. അതിലും 2 വയസ് ഇളപ്പമുള്ള ഹരിത എന്ന പെൺകുട്ടി വിധവ ആകുന്ന വാർത്ത വ്യസനത്തോടെ വായിക്കേണ്ടി വന്നത് ഒരു വിരോധാഭാസമായി..
ആര്യ മേയർ പദവിയിൽ എത്തുമ്പോൾ അത് നൽകുന്ന സന്ദേശം വരും തലമുറക്ക് ഒരു രാഷ്ട്രീയ പാഠമാകും . ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയക്കാർ ചിന്തിയ്‌ക്കേണ്ടതും അനുകരിക്കേണ്ടതും ആയൊരു രാഷ്ട്രീയ ദിശാസൂചിക.
ഹരിതയുടെ കാര്യത്തിൽ മണ്മറഞ്ഞ നമ്മുടെ നവോത്ഥന നായകരെ പുനർജനിപ്പിക്കേണ്ടിയിരിക്കുന്നു. വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ഇനിയും സമൂഹം ആവശ്യപ്പെടുന്നു. കോട്ടയത്തെ കെവിനുംപാലക്കാട്ടെ അനീഷും നമ്മുടെ നൊമ്പരങ്ങളാകുന്നു. വർണവെറി അർബുദം പോലെ പടർന്നിരിക്കുന്നു. നമ്മൾ ഉണരുന്നില്ലെങ്കിൽ അത് കലിയുഗത്തിലെ ഏറ്റവും വലിയൊരു കറുത്ത അദ്ധ്യായമായി മാറും..


വിവേക് കല്ലറ.