murder-

കേരള പൊലീസിലെ സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ഗിൽബർട്ട്, വിരമിച്ച ശേഷം അദ്ദേഹം അന്വേഷിച്ച് തെളിയിച്ച പ്രമാദമായ കേസുകളുടെ അന്വേഷണ രീതികൾ കൗമുദി ടി വിയിൽ പങ്കുവയ്ക്കാറുണ്ട്. ഈ ലക്കത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകം തെളിയിച്ചതിനെ കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്.


തൃശൂർ ജില്ലയിലെ മാള ഇടവലങ്ങാടാണ് കൊലപാതകമുണ്ടായത്. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ കുത്തേറ്റ് കൊല്ലപ്പെട്ടു എന്ന അറിയിപ്പ് ലഭിച്ച ശേഷമാണ് ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അരിക്കലത്തിൽ 25 പവനോളം സ്വർണാഭരണങ്ങളും, ചാരക്കൂനയിൽ ഇരുപതിനായിരം രൂപയുടെ നോട്ടുകെട്ടുകളും കണ്ടെത്തി.

മരണപ്പെട്ട വീട്ടമ്മയുടെ തൊട്ടടുത്തായി താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നിർണായകമായ തെളിവ് ലഭിച്ചു. സഹോദരനിൽ നിന്നും അവിടെയുള്ളത് ഭാര്യയും മകളും മാത്രമാണെന്നും മകൻ മുംബയിലാണെന്നും അറിയിച്ചു. എന്നാൽ വീടിനുള്ളിൽ പരിശോധന നടത്തിയ പൊലീസിന് ഒരു മുറിയുടെ മൂലയിൽ ചുരുട്ടിക്കൂട്ടിയ നിലയിൽ ജീൻസ് പാന്റ് കണ്ടെത്തുകയും, അതിന്റെ പോക്കറ്റിൽ നിന്നും മുംബയിൽ നിന്നും എടുത്ത പ്ലാറ്റ് ഫോം ടിക്കറ്റ് ലഭിക്കുകയും ചെയ്തു. നിർണായകമായ തെളിവ് കണ്ടെത്തിയതോടെ ഗിൽബർട്ടും സംഘവും അടുത്ത നീക്കങ്ങൾ വേഗത്തിലാക്കി. കൊലപാതക കേസിലെ മുഖ്യ പ്രതി മുംബയിലേക്ക് കടക്കും മുൻപേ അയാളെ പിടിക്കുക എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു... ആ സംഭവം റിട്ട ഡി വൈ എസ് പി വിവരിക്കുന്നു.