rahman

ചെന്നൈ: ഇന്ത്യൻ സംഗീത ഇതിഹാസം എ ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കരീമ ബീഗത്തിന്റെ സംസ്‍കാര ചടങ്ങ് ഇന്നുതന്നെ നടക്കും. സംഗീതജ്ഞൻ ആർ കെ ശേഖർ ആണ് കരീമ ബീഗത്തിന്റെ ഭർത്താവ്. അമ്മയുടെ ഫോട്ടോ ഷെയർ ചെയ്‌ത് മരണവിവരം റഹ്‌മാൻ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. താൻ സംഗീതത്തിലേക്ക് എത്താൻ കാരണം അമ്മയാണെന്ന് റഹ്മാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

pic.twitter.com/quQXlI65g4

— A.R.Rahman (@arrahman) December 28, 2020

എ ആർ റഹ്‍മാന് ഒമ്പത് വയസുളളപ്പോഴായിരുന്നു പിതാവ് ആർ കെ ശേഖറിന്റെ മരണം. പിതാവിന്റെ മരണത്തെ തുടർന്ന് അമ്മ കരീമ ബീഗമായിരുന്നു എ ആർ റഹ്‍മാനെ വളർത്തിയത്.