sensex

കൊച്ചി: സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 47,000 കടന്ന് വ്യാപാരം പൂർത്തിയാക്കി. 380 പോയിന്റുയർന്ന് 47,353ലാണ് ഇപ്പോൾ സെൻസെക്‌സുള്ളത്. 123 പോയിന്റ് നേട്ടവുമായി 13,873ലാണ് നിഫ്‌റ്റി. ഇതും പുതിയ ഉയരമാണ്. സെൻസെക്‌സ് ഒരുവേള ഇന്നലെ 47,407 വരെ എത്തിയിരുന്നു.

ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്ന് നെഗറ്റീവ് വാർത്തകൾ ഒഴിഞ്ഞുനിൽക്കുന്നതാണ് സൂചികകളുടെ തുടർച്ചയായ റെക്കാഡ് മുന്നേറ്റത്തിന് കാരണം. എസ്.ബി.ഐ., ടൈറ്റൻ, അൾട്ര സിമന്റ്, എൽ ആൻഡ് ടി., ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് സെൻസെക്‌സിലെ മികച്ച നേട്ടക്കാർ‌.