reset

ഹൈദരാബാദ്:പുതുവർഷത്തോടനുബന്ധിച്ച് യോഗയും ധ്യാനവും പ്രചരിപ്പിക്കാൻ ഹാർട്ട്ഫുൾനെസ് ഫൗണ്ടേഷൻ അദ്ധ്യക്ഷൻ കമലേഷ് പട്ടേലിന്റെ ( ദാജി )​ നേതൃത്വത്തിൽ ഡിസംബർ 31,​ 2021 ജനുവരി 1,​2 തീയതികളിൽ വൈകിട്ട് 6 മുതൽ ഓൺലൈനിൽ ചർച്ചയും തുടർന്ന് ധ്യാനവും നടക്കും. 'റീസെറ്റ്,​ റിഫ്രഷ്,​ റീഹാർട്ട് ' എന്ന പേരിലാണ് പരിപാടി.

ആദ്യ ദിവസം യോഗാചാര്യൻ ബാബാ രാംദേവ് - വിഷയം യോഗ,ധ്യാനം ഉന്മേഷം.

രണ്ടാം ദിവസം ബ്രഹ്മകുമാരി ബി. കെ ശിവാനി - വിഷയം ഭൂതകാല മുക്തമായി പുനരുജ്ജീവനം.

മൂന്നാം ദിവസം ഗൗർ ഗോപാൽ ദാസ് - വിഷയം ഈശ്വരനുമായി ആത്മബന്ധം.

മൂന്ന് ദിവസവും ചർച്ചയ്‌ക്ക് ശേഷം ദാജി നയിക്കുന്ന മെഡിറ്റേഷൻ.
വിഖ്യാത സംവിധായകനും നടനുമായ ശേഖർ കപൂർ ആണ് ഏകോപനം.
രജിസ്‌ട്രേഷന് +91 89395-89295 എന്ന നമ്പറിലേക്ക് മിസ് കാൾ ചെയ്യുക. അല്ലെങ്കിൽ
https://heartfulness.org/en/refresh2021/ സന്ദർശിക്കുക