
സീരിയലുകളിലൂടെയും സിനിമയുടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി സാധിക വേണുഗോപാൽ സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ്. തന്റെ ആരാധകർക്കായി ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുന്ന നടി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലെസ് ലോ നെക്ക് മിനി ഫ്രോക്ക് ധരിച്ച് ഹോട്ട് ലുക്കിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം സാധികയുടെ കാലിലെ 'ചന്ദ്രക്കലയിൽ വിശ്രമിക്കുന്ന മത്സ്യകന്യക' ടാറ്റുവും കാണാവുന്നതാണ്.

നടിയുടെ ചിത്രത്തിന് താഴെയായി നിരവധി പേരാണ് പ്രശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ ഒരാൾ ഇട്ട കമന്റിന് നടി നൽകിയ ഉത്തരമാണ് ശ്രദ്ധേയം. 'വൈ സൊ ഹോട്ട്?' എന്ന 'ഹെബിൻസ്റ്റാപിക്സ്' എന്ന് പേരുള്ള ഒരു യൂസറുടെ ചോദ്യത്തിനാണ് നടി രസകരമായി മറുപടി പറഞ്ഞത്.
തന്റെ 'പിന്നിലുള്ള പുരുഷന്മാർ നൽകിയ ആത്മവിശ്വാസവും കരുത്തുമാണ്' 'ഹോട്ട്നസി'ന് പിന്നിൽ എന്നതായിരുന്നു ഈ ചോദ്യത്തിനുള്ള സാധികയുടെ ഉത്തരം. പിന്നാലെ നടിയുടെ മറുപടിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.