
മൗണ്ട് മംഗാനൂയി : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിനം 239 റൺസിൽ അവസാനിച്ചു. കിവീസ് ആദ്യ ഇന്നിംഗ്സിൽ 431റൺസെടുത്തിരുന്നു. 192 റൺസ് ലീഡാണ് ആതിഥേയർക്കുള്ളത്. 80/6 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാനും(71),ഫഹീം അഷ്റഫും (91) ചേർന്നാണ് 239ലെത്തിച്ചത്.