liverpool

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലിവർപൂളിനെ 1-1ന് സമനിലയിൽ തളച്ച് വെസ്റ്റ്ബ്രോംവിച്ച് അൽബിയോൺ. 12-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെ ആദ്യം സ്കോർ ചെയ്തത് ലിവർപൂളാണ്. എന്നാൽ 82-ാം മിനിട്ടിലെ സെമി അജായിയുടെ ഗോളിലൂടെ വെസ്റ്റ്ബ്രോം സമനില നേടുകയായിരുന്നു.

ഈ സമനിലയിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എവർട്ടണ് .15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റും.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമും സമനില വഴങ്ങി.1-1ന് വോൾവർഹാംപ്ടണാണ് ടോട്ടനത്തെ തളച്ചത്.കളിതുടങ്ങി 57-ാം സെക്കൻഡിൽ ഡോംബെലെയിലൂടെ ടോട്ടൻഹാം മുന്നിലെത്തിയിരുന്നു.86-ാം മിനിട്ടിൽ റൊമെയൻ സായിസാണ് വോൾവറിനെ സമനിലയിലെത്തിച്ചത്. 15 മത്സരങ്ങളിൽ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.