photo

ബ്രിട്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് യൂറോപ്പിന്റെ പലഭാഗങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ട്. അതീവ മാരകമായ ഈ വൈറസിന് 70ശതമാനം വ്യാപനശേഷി ഉണ്ടെന്നതും ആശങ്ക ഉയർത്തുന്നതാണ്. ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനഡ, പോർച്ചുഗലിന്റെ ഭാഗമായ മഡെയ്റ ദ്വീപ് സമൂഹത്തിലും വൈറസ് കണ്ടെത്തിയതാണ് അതീവ ജാഗ്രതയ്ക്ക് കാരണം. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് 31 വരെ രാജ്യത്തേയ്ക്ക് പ്രവേശനാനുമതി ഇല്ലെന്നും ജപ്പാൻ അറിയിച്ചു. ചൈനയിൽ ബെയ്ജിംഗ് ഉൾപ്പടെയുള്ള നഗരങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയന്റെ ഭാഗമായ 27രാജ്യങ്ങളിലും മുതിർന്ന പൗരന്മാർക്കും ആരോഗ്യപ്രവർത്തകർക്കും ഫൈസർ ബയോടെക് വാക്സിൻ വിതരണം തുടങ്ങി.. പുതിയ വൈറസിനെതിരെയും വാക്സിൻ ഫലപ്രദമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.