
ബ്രിട്ടൺ : ഹാരി രാജകുമാരനും മേഗൻ മാർക്കെളും 2021 മാർച്ച് 31 ന് അവസാനിക്കുന്ന ബക്കിംഗ്ഹാം കൊട്ടാരവുമായുള്ള രാജകീയ കരാർ നീട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിഷയത്തിൽ ഹാരി കൊട്ടാരത്തിലെ മുതിർന്ന അംഗങ്ങളുമായി ചർച്ച നടത്തുമെന്ന് കരുതപ്പെടുന്നു. വിഷയത്തെക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചയ്ക്ക് അടുത്ത വർഷം ആദ്യം ഹാരി യു.കെയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ജനുവരിയിൽ നടന്ന ചർച്ചകളേക്കാൾ കൂടുതൽ സൗഹൃദ പരമായിരിക്കും അടുത്ത ചർച്ചയെന്ന് അനൗദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയിൽ ഹാരിയുടെയും മേഗന്റെയും പ്രധാന ആവശ്യങ്ങൾ അവരുടെ രാജകീയ പദവികൾ നിലനിർത്തുക എന്നതാവും. രാജകീയ പദവികൾ റോയൽ എക്സിറ്റ് കരാറിന്റെ ഭാഗമായി തന്റെ സൈനിക പദവികൾ നഷ്ടപ്പെട്ടതിൽ ഹാരി അസംതൃപ്തനായിരുന്നു. ഹാരി വഹിച്ചിരുന്ന സൈനിക പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. തന്റെ സൈനിക പദവികളെങ്കിലും തിരികെ ലഭിക്കാൻ ഒരു വില പേശലിന് ഹാരി തയ്യാറാവുമെന്ന് പരക്കെ കരുതപ്പെടുന്നു. നടത്താനുള്ള സാധ്യത അദ്ദേഹം തുറന്നു. ഹാരിയും മേഗനും തങ്ങളുടെ തീരുമാനം പുന പരിശോധിച്ച് രാജകുടുംബത്തിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയും ഏറിയിരിക്കുകയാണ്.
ഏപ്രിൽ 21 ന് രാജ്ഞിയുടെ 95-ാം ജന്മദിനം, ജൂൺ 10 ന് ഫിലിപ്പ് രാജകുമാരന്റെ നൂറാം ജന്മദിനം, ഡയാന രാജകുമാരി പ്രതിമ അനാച്ഛാദനം എന്നീ ആഘോഷ പരിപാടികളിൽ ഇരുവരും പങ്കെടുത്തേക്കും. കാര്യങ്ങൾ പതുക്കെ സാധാരണ നിലയിലേക്ക് വരികയാണെന്നും ഹാരിയും മേഗനും തിരിച്ചു വരാൻ ആഗ്രഹിക്കുന്നതായും കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. 2019 ഒക്ടോബറിലാണ് രാജകീയ ചുമതലകളിൽ നിന്ന് ആറ് ആഴ്ചത്തെ ഇടവേള പ്രഖ്യാപിച്ച ശേഷം ദമ്പതികൾ ക്രിസ്മസ് ആഘോഷവും അവധിക്കാലവും രാജകുടുംബത്തിൽ നിന്ന് വേറിട്ടാണ് ആഘോഷിച്ചത്. അതിന് ശേഷമാണ് അവർ രാജ കുംബത്തിൽ നിന്ന് സ്വതന്ത്രരാകാൻ പോകുന്നതായി പ്രഖ്യാപിച്ചത്.