mall

കൊച്ചി: നഗരത്തിലെ ജനത്തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായാണ് ദൃശ്യങ്ങൾ പൊലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിനുളളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് ആലപ്പുഴ സ്വദേശിനിയുടെ പരാതി നൽകിയിരുന്നു. ക്രിസ്തുമസ് ദിനത്തിൽ മാളിലെത്തിയപ്പോഴായിരുന്നു തിക്താനുഭവമെന്നാണ് യുവതി കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഈ സമയം നല്ല തിരക്കുമുണ്ടായിരുന്നു. മാളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനുളള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ മാളിനുളളിൽ വച്ച് യുവ സിനിമാനട‌ിയെ രണ്ട് യുവാക്കൾ അപമാനിച്ചത് വൻ വിവാദമായിരുന്നു.

നടി ഇൻസ്റ്റാഗ്രാമിൽ ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കീഴടങ്ങാൻ വരുന്നതിനിടെയാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികൾക്ക് മാപ്പുനൽകാൻ നടി തയ്യാറായെങ്കിലും കേസുമായി പൊലീസ് മുന്നോട്ടുപോവുകയായിരുന്നു.