
മഡ്ഗാവ് : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി 1-0ത്തിന് ബെംഗളുരു എഫ്.സിയെ തോൽപ്പിച്ചു.79-ാം മിനിട്ടിൽ സ്റ്റീഫൻ എസെയാണ് വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇതേ സ്കോറിന് എ.ടി.കെ മോഹൻബഗാനും ബെംഗളുരുവിനെ തോൽപ്പിച്ചിരുന്നു.ഇതോടെ ജംഷഡ്പൂർ പോയിന്റ് പട്ടികയിൽ ബെംഗളുരുവിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.