
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് 2020 ൽ ഒപ്പുവെച്ചു. യുഎസിന്റെ ടിബറ്റ് നയത്തിന് ഇതോടെ അന്തിമ രൂപമാകുകയും ടിബറ്റിനെയും ടിബറ്റൻ സർക്കാരിനേയും പിന്തുണയ്ക്കാൻ അമേരിക്ക സന്നദ്ധമാണെന്ന ഉറച്ച നിലപാട് ലോകരാജ്യങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നതുമാണ് ചരിത്ര പ്രധാനമായ ഈ കരാർ.
ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ബില്ലിന് യു..എസ് കോൺഗ്രസ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഈ നിയമം ടിബറ്റിൽ താമസിക്കുന്ന ടിബറ്റുകാർക്ക് പ്രത്യാശയുടെയും നീതിയുടെയും ശക്തമായ സന്ദേശം നൽകുകയും ടിബറ്റൻ ജനതയുടെ മതസ്വാതന്ത്ര്യം, മനുഷ്യാവകാശം, പരിസ്ഥിതി അവകാശങ്ങൾ, നാടുകടത്തപ്പെട്ട ടിബറ്റൻ ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള യുഎസിന്റെ പിന്തുണ അവർക്ക് മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ ആത്മ വിശ്വാസം നൽകുകയും ചെയ്യുമെന്നും ഞായറാഴ്ച നിയമനിർമ്മാണത്തെ സ്വാഗതം ചെയ്ത് ഡോ. ലോബ്സാങ് സംഗേ പറഞ്ഞു.. ചരിത്രപരമായ ബില്ലിൽ ഒപ്പുവെച്ചതിന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റേയും 6 ദശലക്ഷം ടിബറ്റുകാർക്കും വേണ്ടി പ്രസിഡന്റ് ട്രംപിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ട്രംപ് ബില്ലിൽ ഒപ്പുവെച്ചതോടെ, ടിബറ്റിനെ പിന്തുണയ്ക്കുന്ന നയം ഇപ്പോൾ നിയമമാണ്.