
കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ ട്രക്കിൽ വാഹനങ്ങൾ കയറ്റിയ ഡ്രൈവർ അറസ്റ്റിൽ. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനങ്ങൾ കയറ്റി ഓടിക്കുന്ന ട്രക്കിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന രീതിയിൽ വാഹനം ഓടിച്ചതിനാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.