chotta

കാൺപുർ: അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റേയും മുന്ന ബജ്​റംഗിയുടെയും ചിത്രം പതിപ്പിച്ച തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.തപാൽവകുപ്പിന്റെ 'മൈ സ്റ്റാമ്പ്' പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് സ്വന്തം ചിത്രം പതിപ്പിച്ച് സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യമുണ്ട്.ഇത് ദുരുപയോഗം ചെയ്താണ് ആരോ ഛോട്ടാ രാജന്റേയും മുന്നയുടേയും ചിത്രമുള്ള 24 സ്റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകൾ അച്ചടിച്ചിരിക്കുന്നത്. ഈ സ്റ്റാമ്പ് ഇറക്കാൻ തപാൽ വകുപ്പിൽ 600 രൂപ അടച്ചിട്ടുണ്ടെന്നും കണ്ടെത്തി.പണം നൽകിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാൽ വകുപ്പ്.രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതോ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതോ മറ്റൊരാളെ ഏതെങ്കിലും രീതിയിൽ വ്രണപ്പെടുത്തുന്നതോ ആയ ചിത്രങ്ങൾ മൈ സ്റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ.