metro

ദുബായ് : ദുബായിൽ പുതുവർഷാഘോഷത്തിന് മുന്നോടിയായി പുതിയ സമയക്രമം പുറത്തുവിട്ടു..

മാറ്റിയ പൊതുഗതാഗത സമയക്രമം പുറത്തുവിട്ടു. ഡിസംബർ 31-ന് വൈകീട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അറിയിച്ചു.മറ്റ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഡൗൺടൗണിൽ സുരക്ഷിതമായി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതി ദുബായ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷമാണ് ആഘോഷം നടത്താൻ അനുമതി നൽകിയതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

പുതിയ സമയക്രമം ഇങ്ങനെ

റെഡ് ലൈൻ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ ആകെ 44 മണിക്കൂർ പ്രവർത്തിക്കും. ഗ്രീൻ ലൈൻ 31-ന് പുലർച്ചെ 5.30 മുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ 43.5 മണിക്കൂർ പ്രവർത്തിക്കും. അതേസമയം ട്രാം സർവീസ് 31-ന് രാവിലെ ആറുമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരു മണിവരെയും സേവനം നൽകും.