
കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ തപനില വളരെ കുറയുമെന്നും തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കുവൈത്തിൽ അടുത്ത ദിവസം മുതൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖാണ് അറിയിച്ചത്.
രാത്രിയിൽ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഉച്ചസമയങ്ങളിൽ 12-15 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.