diaper

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കാത്ത അമ്മമാർ വളരെ അപൂർവമാണ്. യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പർ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പർ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പർ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകും.

സ്ഥിരമായി ഡയപ്പറുകൾ ഉപയോഗിക്കുന്നത് മൃദുവായ ചർമ്മത്തിൽ അലർജിയുണ്ടാക്കും. ഡയപ്പർ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈർപ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പർ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.

തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ സോപ്പുപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂർണമായും നീക്കുക. ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് പൂർണമായും നീക്കുക. ചെറിയ ഡയപ്പർ റാഷുകൾ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങൾക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.