
ബംഗളൂരു: ജെഡിഎസ് നേതാവും കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനുമായ എസ്എൽ ധർമഗൗഡ (64) യുടെ മൃതദേഹം റെയിൽവെ പാളത്തിൽ. ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്.