murder-case

കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കണ്ണൂർ യൂണിറ്റ് എസ്.പി കെകെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടത്തോട് എത്തി വിവരങ്ങൾ ശേഖരിച്ചു.

കല്ലൂരാവിയിലെ ഡിവൈഎഫ്ഐ എക്സിക്യൂട്ടീവ് അംഗം ഔഫ് അബ്ദുൾ റഹ്മാൻ(29) ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 24ന് രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. നാളുകളായി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. കേസിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടർന്നാണ് ഷാർജയിൽ നിന്ന് തിരിച്ചെത്തിയത്.