
ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്‌സാണ്ടർ(48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെയുള്ള സിനിമാ രംഗത്തെ പ്രമുഖർ അനുശോചിച്ചു. വികാരനിരഭരമായ ഒരു കുറിപ്പാണ് ലോകേഷ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഇത്രയും വേഗം വിട്ടുപോകുമെന്ന് കരുതിയില്ലെന്നും, കണ്ണീരടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Dint expect you’ll leave us this soon na... couldn’t control my tears...you will be irreplaceable and you’ll always live in my heart na... pic.twitter.com/TcvJNTecAr
— Lokesh Kanagaraj (@Dir_Lokesh) December 28, 2020
നയൻതാരയുടെ കോലമാവ് കോകിലയിലൂടെയാണ് അരുൺ ജനപ്രീതി നേടുന്നത്. 'ഡോക്ടർ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.