satish-jolly

ന്യൂഡൽഹി: എഴുപത്തിമൂന്നുകാരിയായ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. സതീഷ് ജോളി എന്ന വയോധികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുവർഷം ആഘോഷിക്കാൻ പണം നൽകാത്തതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

കിഴക്കൻ ഡൽഹിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റും രക്തം തളംകെട്ടി കിടന്നിരുന്നു.

വീടിന്റെ താഴത്തെ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. മൂത്തമകൻ സഞ്ജയ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം രണ്ടാം നിലയിലായിരുന്നു താമസം. മൂത്ത മകന്റെ മകനായ കരണ്‍ മുത്തശ്ശിയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ 18,000 രൂപ മോഷ്ടിക്കുകയും ചെയ്തിരുന്നു.