തിരുവനന്തപുരം:സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ സൈക്കോളജി അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജീവനി മെന്റൽ ഹെൽത്ത് എവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി പ്രതിമാസം 17,600 രൂപ വേതനത്തിലാണ് താത്കാലിക നിയമനം.യോഗ്യത:റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയവും.താല്പര്യമുള്ളവർ മാ‌ർക്ക് ലിസ്റ്രും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്രുകളുമായി ജനുവരി 7ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.