തിരുവനന്തപുരം: സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ സംസ്കൃതം ഗസ്റ്ര് ലക്ചറർ നിയമനത്തിനായുള്ള അഭിമുഖം ജനുവരി 6ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുമായി അന്ന് ഹാജരാകണം.