
എണ്ണം പറഞ്ഞ  പ്രോജക്ടുകളുമായി പുതുവർഷത്തിലും ടൊവിനോ  തോമസിന്റെ ജൈത്രയാത്ര
ഫോറൻസിക്, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് രണ്ട് ചിത്രങ്ങളാണ് 2020 ൽ ടൊവിനോ തോമസിന്റേതായി റിലീസ് ചെയ്തത്. ഒന്ന് ബിഗ് സ്ക്രീനിലും, മറ്റൊന്ന് മിനി സ്ക്രീനിലും. ഇരുചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.എണ്ണം പറഞ്ഞ പ്രോജക്ടുകളുമായി പുതുവർഷത്തിലും ജൈത്രയാത്ര തുടരാനൊരുങ്ങുകയാണ് ടൊവിനോ.രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന കള ടൊവിനോ പൂർത്തിയാക്കിക്കഴിഞ്ഞു. ഇൗ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണത്തിനിടയ്ക്കാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ, ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ടൊവിനോയ്ക്ക് പൂർത്തിയാക്കാനുണ്ട്. മിന്നൽ മുരളിയുടെ അറുപത് ദിവസത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്.സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് ഇപ്പോഴഭിനയിക്കുന്നത്. ഡിസംബർ 26ന് പെരുമ്പാവൂരിൽ ചിത്രീകരണം ആരംഭിച്ച ചിത്രം അഞ്ചുദിവസത്തെ ചിത്രീകരണത്തിന് ശേഷം റാന്നിയിലേക്ക് ഷിഫ്ട് ചെയ്തു. പതിനഞ്ച് ദിവസത്തെ ഡേറ്റാണ് ഇൗ ചിത്രത്തിന് ടൊവിനോ നൽകിയിരിക്കുന്നത്.ഉണ്ണി ആറിന്റെ രചനയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് പുതുവർഷത്തിൽ ടൊവിനോ അഭിനയിക്കുന്ന പുതിയ ചിത്രം.