
ജപ്തി ചെയ്യാനെത്തിയവർക്ക് മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയ നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികൾ ഇന്നലെയാണ് മരണമടഞ്ഞത്. ഇപ്പോഴിതാ അനാഥരായ ഇവരുടെ മക്കൾക്ക് വീട് നിർമിച്ചു നൽകുമെന്ന വാഗ്ദ്ധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പിൽ.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആര് കൈ വിട്ടാലും കൂടെ താനുണ്ടാകുമെന്നും, അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്റെ സഹോദരങ്ങൾക്ക് വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് വീടും സ്ഥലവും നൽകുമെന്നും, രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു. തങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ വീട് വേണമെന്നാണ് കുട്ടികളുടെ ആവശ്യം. കട്ടികളുടെ പുനരധിവാസത്തിന് വേണ്ട സഹായം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് വീട്‌വച്ച് തരുമെന്ന് യൂത്ത്കോൺഗ്രസും അറിയിച്ചിരുന്നു.