arun-alexander

ചെന്നൈ: തമിഴ് നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

നയൻതാര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ശിവകാർത്തികേയന്റെ 'ഡോക്ടർ" എന്ന ചിത്രത്തിൽ വേഷമിട്ടു. അദ്ദേഹം അവസാനമായി അഭിനയിച്ച വിജയ്‌യും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റർ എന്ന ചിത്രം വരുന്ന ജനുവരിയിൽ റിലീസാകാനിരിക്കുകയായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.