
അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിക്കാൻ 1100 കോടി രൂപ ചെലവ് വരുമെന്ന് രാം ജന്മ ഭൂമി തീർത്ഥ് ട്രസ്റ്റംഗം ഗോവിന്ദ് ഗിരിജി മഹാരാജ് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനായി പതിനൊന്ന് കോടി ജനങ്ങളിൽ നിന്നെങ്കിലും പത്ത് രൂപ വച്ച് പിരിക്കും. ഇതുവരെ നൂറ് കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദ് ഗിരിജി പറഞ്ഞു.