india-australia-test
india australia test

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റിന് ആസ്ട്രേലിയയെ തോൽപ്പിച്ചു

മെൽബൺ : ആദ്യ മത്സരത്തിലെ ദാരുണപരാജയത്തിൽനിന്ന് ഉയിർത്തെണീറ്റ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ടുവിക്കറ്റിന് ആസ്ട്രേലിയയെ തോൽപ്പിച്ച് നാലുമത്സര പരമ്പര 1-1ന് സമനിലയിലാക്കി. നാലാം ദിവസമായ ഇന്നലെ ആസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 200 റൺസിന് അവസാനിപ്പിച്ച ശേഷം വിജലക്ഷ്യമായ 70 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയെടുക്കുകയായിരുന്നു ഇന്ത്യ.ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയ 195 റൺസിനും ഇന്ത്യ 326 റൺസിനും ആൾഔട്ടായിരുന്നു. വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുകയും ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ച്വറി (112) നേടുകയും ചെയ്ത അജിങ്ക്യ രഹാനെയാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് സിഡ്നിയിലാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് മെൽബണിൽത്തന്നെ നടത്താനിടയുണ്ട്.