
കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്‌മിയുടെ ഷോറൂമുകളിൽ ഇലക്‌ട്രോണിക്‌സ്, ഹൈപ്പർമാർട്ട് ശൃംഖലകളെ കോർത്തിണക്കി, മികച്ച ഓഫറുകളുമായി ഇയർ എൻഡ് സെയിൽ. 15,000ലധികം ഉത്പന്നങ്ങൾ അഞ്ചുമുതൽ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം.
നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ക്രോക്കറി എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വിലക്കുറവിന് പുറമേ ഗുണനിലവാരവും ഏറെയാണ്. സ്വന്തം ഫാമിൽ ഉത്പാദിപ്പിക്കുന്ന പാലും പാലുത്പന്നങ്ങളും ബിസ്മി ഹൈപ്പർമാർട്ടിൽ ലഭ്യമാണ്.
തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകൾ എന്നിവയുമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്‌സി, ഗ്രൈന്റർ, മൈക്രോവേവ് ഒവൻ എന്നിവയ്ക്ക് ആകർഷക വിലക്കുറവുണ്ട്. മികച്ച ഫിനാൻസ് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, സൗകര്യപ്രദമായ തവണ വ്യവസ്ഥകൾ എന്നിവയും ലഭ്യമാണ്.
മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോൺ കളക്ഷനുകളാണ് മറ്റൊരു ആകർഷണം. ഓരോ സ്മാർട്ട്ഫോണിനൊപ്പവും വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പവും ഉറപ്പായ സമ്മാനങ്ങളുണ്ട്.