mayor

തിരുവന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ മന്ത്രി. ശ്രീലങ്കൻ യുവജന ക്ഷേമ മന്ത്രി നമൾ രാജ്പക്സേ ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് പ്രചോദനമാകുമെന്നാണ് ട്വീറ്റ്. ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമൾ രാജ്പക്സെ.