
കോഴിക്കോട്: ലോകരാജ്യങ്ങൾ കൊവിഡ് കാലത്ത് നേരിട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഉറ്റുനോക്കിയത് ഇന്ത്യയെയാണെന്ന് ആർ.എസ്.എസ് സർസംഘ്ചാലക് ഡോ.മോഹൻ ഭഗവത്. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാര്യങ്ങളിലാണ് ഭാരതീയ മാതൃക ലോക രാജ്യങ്ങൾ പിൻതുടർന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിലെ ധർമ്മാധിഷ്‌ഠിതമായ ജീവിതരീതി ലോകമാകെ ഉരുത്തിരിയേണ്ടതുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു. കോഴിക്കോട് കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഇന്നത്തെ വിവിധ പരിപാടികൾക്ക് ശേഷം നാളെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തും. 31ന് ഇ.ശ്രീധരൻ, കൊളത്തൂർ ആശ്രമ മഠാധിപതി സ്വാമി ചിദാനന്തപുരി എന്നിവരുമായും സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കന്മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അന്ന് വൈകുന്നേരം തന്നെ മുംബയിലേക്ക് മടങ്ങും.