
ന്യൂസിലാന്റ് : കുട്ടികളുടെ പ്രിയതാരം വെള്ള കിവി മനുകുറ മരിച്ചു. വയ്റ്റിനുള്ളിൽ വളർച്ച പൂർത്തിയാകാത്ത മുട്ട നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനെത്തുടർന്ന് ക്രമേണ ആരോഗ്യനില മോശമാവുകയും ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുകയും ചെയ്തിരുന്നു. നിരവധി പരസ്യ കമ്പനികളും കളിപ്പാട്ട നിർമ്മാണ കമ്പനികൾക്കും പ്രചേദനമായിരുന്നു ഈ വെള്ള കിവി. പക്കഹ നാഷണൽ വൈൽഡ്ലൈഫ് സെന്ററിലാണ് മനുകുറ വിരിഞ്ഞത്. 2011-2012 ബ്രീഡിംഗ് സീസണുകളിൽ വന്യജീവി കേന്ദ്രത്തിൽ വിരിഞ്ഞ മൂന്ന് വെള്ള കിവികളിൽ ആദ്യത്തേത്. ന്യൂസിലാന്റിന്റെ ദേശീയപക്ഷിയായ കിവി സാധാരണയായി തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. വൈരപ്പയിലെ പക്കാഹ, കൺസർവേഷൻ ടൂറിസം പുകാഹ വന്യജീവി സങ്കേതം എന്നിവയുടെ അംബാസഡറായിരുന്നു മനുകുറ. 25 മുതൽ 50 വർഷം വരെ ആയുർദൈർഘ്യമുള്ള ഈ പക്ഷിക്ക് നിലവിൽ 10 വയസ് മാത്രമാണ് പ്രായം.ആദ്യവർഷത്തിൽ മനുകുറ ആൺപക്ഷിയാണെന്ന് കരുതപ്പെട്ടിരുന്നു. പിന്നീടുള്ള ഡിഎൻഎ പരിശോധനയിലാണ് മനുകുറ പെൺപക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്.ഏറ്റവും ദുഃഖകരമായ ദിവസമെന്നാണ് മനുകുറയെ സംരക്ഷിച്ചിരുന്ന പുകാഹ ദേശീയ വന്യജീവി സങ്കേതം മരണ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മനുകുറയുടെ വിയോഗത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ദുഖം പ്രകടിപ്പിച്ചിരിക്കുന്നത്.