
കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിലിന്റെ (ജി.ജെ.സി) ദക്ഷിണ മേഖലാ ചെയർമാനായി ഡോ.ബി. ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവയാണ് ദക്ഷിണ മേഖലയിലുള്ളത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റും ഭീമ ജുവലേഴ്‌സ് ചെയർമാനുമാണ് ഡോ.ഗോവിന്ദൻ. കേരളത്തിൽ നിന്ന് ആദ്യമായി ജി.ജെ.സി ചെയർമാനാകുന്ന വ്യക്തിയുമാണ് അദ്ദേഹം. ഡയറക്‌ടർമാരായി സമർ കുമാർ ദേ (ബംഗാൾ), ദിനേശ് ജെയിൻ (മഹാരാഷ്‌ട്ര), രവി പ്രകാശ് അഗർവാൾ (ഉത്തർപ്രദേശ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജി.ജെ.സിയുടെ ദേശീയ ഡയറക്‌ടർ ബോർഡിൽ ഡയറക്‌ടറായി എ.കെ.ജി.എസ്.എം.എ ട്രഷറർ അഡ്വ.എസ്. അബ്‌ദുൽനാസർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ ചെയർമാനെയും വൈസ് ചെയർമാനെയും അടുത്തവാരം ചേരുന്ന ദേശീയ ഡയറക്‌ടർ ബോർഡ് തിരഞ്ഞെടുക്കും.