
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് സെന്തിൽ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ഉടുമ്പ്'. ചിത്രമൊരു ഡാർക്ക് ത്രില്ലറാണ്. മലയാള സിനിമയിൽ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്സറ്റർമാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.
ഒരു പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്. സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെൻ ആണ് ചിത്രത്തിൽ നായികയാവുന്നത്.
കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ അഭിലാഷ് അർജുൻ, ഗാനരചനരാജീവ് ആലുങ്കൽ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം സുൽത്താന റസാഖ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ പി. ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.