bank

തൃശൂർ: പാപ്പിനിവട്ടം ബാങ്കിന് വീണ്ടും ഇന്ത്യയിൽ ഒന്നാംസ്ഥാനത്തോടെ സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം. ഇതു നാലാം തവണയാണ് രാജ്യത്തെ ഒരുലക്ഷത്തിലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് ഒന്നാംസ്ഥാനത്തോടെ പാപ്പിനിവട്ടം ബാങ്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്.

മുംബയിൽ നടന്ന ചടങ്ങിൽ എൻ.എ.എഫ്.എസ്.സി.ഒ.ബി ചെയർമാനും എം.പിയുമായ ഡോ. ചന്ദ്രപാൽ സിംഗ് യാദവിൽ നിന്ന് പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുവും സെക്രട്ടറി ടി.ബി. ജിനിയും പുരസ്‌കാരം സ്വീകരിച്ചു. ബാങ്ക് ഭരണസമിതിയംഗം സണ്ണി മാധവ്, ടെക്‌നിക്കൽ ഡയറക്‌ടർ ആർ.കെ. മുരുകേശൻ എന്നിവർ സംബന്ധിച്ചു.