india-cricket

1.അജിങ്ക്യയുടെ ക്യാപ്ടൻസി

നങ്കൂരമിട്ട് ബാറ്റുചെയ്ത് സെഞ്ച്വറി നേടിയതും ടീമിനെ മുഴുവൻ പ്രചോദിപ്പിക്കുന്ന രീതിയിൽ ക്രീസിലുണ്ടായിരുന്നതും ഇന്ത്യൻ ബാറ്റിംഗിനെ തുണച്ചു.മികച്ച ബൗളിംഗ് ചേഞ്ചുകളും ഫീൽഡ് സെറ്റിംഗും.

2. അരങ്ങേറ്റ ഗിൽ

ആദ്യ ടെസ്റ്റിൽത്തന്നെ പതറാതെ ബാറ്റുചെയ്ത ശുഭ്മാൻ ഗിൽ . ആദ്യ ഇന്നിംഗ്സിൽ 45 റൺസും രണ്ടാം ഇന്നിംഗ്സിൽ 35 റൺസും നേടി.

3.സിറാജിന്റെ തുടക്കം

ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകൾ നേടിയ സിറാജ് ഷമിയുടെ അഭാവത്തിലും പതറാതെ തന്റനേതായ രീതിയിൽ ബൗൾ ചെയ്തു.

4.അശ്വിന്റെ സ്പിൻ

ആസ്ട്രേലിയയിലെ പിച്ചുകളിലും തനിക്ക് പന്ത് തിരിക്കാനാകുമെന്ന് അഞ്ചുവിക്കറ്റുകളുമായി അശ്വിൻ വീണ്ടും തെളിയിച്ചു.

5. ആൾറൗണ്ട് ജഡേജ

57 റൺസും മൂന്ന് വിക്കറ്റുകളും നേടിയ ജഡേജയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.

6. ഉമേഷ് പരിക്കേറ്റ് മടങ്ങിയിട്ടും നാലുബൗളർമാരെ മാത്രം ഉപയോഗിച്ച് ഓസീസിനെ രണ്ടാം ഇന്നിംഗ്സിൽ വരിഞ്ഞുമുറുക്കാൻ കഴിഞ്ഞു.

ആസ്ട്രേലിയയ്ക്ക് പിഴ

മെൽബണിലെ തോൽവിക്ക് പിന്നാലെ ആസ്ട്രേലിയയ്ക്ക് കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷയായി മാച്ച് ഫീയുടെ 40 ശതമാനം പിഴ വിധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലുപോയിന്റുകളും വെട്ടിക്കുറച്ചു.