
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെ മുതൽക്കേ ഭക്തരെ പ്രവേശിപ്പിക്കൂ. ജനുവരി 19 വരെ ദർശന സൗകര്യമുണ്ട്. ചടങ്ങുകൾ പൂർത്തിയാക്കി ജനുവരി 20 ന് നടയടയ്ക്കും. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനം.
എല്ലാ ദിവസവും 5000 പേർക്ക് പ്രവേശനമുണ്ടാകും. ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ / ആർ.ടി ലാമ്പ് / എക്‌സ്‌പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 48 മണിക്കൂറാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ല.