cm

ഏലൂർ: നാടിന്റെ സമഗ്ര വികസനത്തെ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാട് പുലർത്തിയ എം.കെ.കെ നായർ ഇന്ത്യ കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രഗത്ഭരായ ചുരുക്കം ചിലരിൽ ഒരാളായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജവഹർലാൽ നെഹ്റു എം.കെ.കെയുടെ പ്രാഗത്ഭ്യം കണ്ടറിഞ്ഞ് ഉത്തരവാദിത്വങ്ങൾ ഏല്പിക്കുകയായിരുന്നു. പൊതു മേഖലകൾക്ക് പൊതുസമൂഹത്തോട് പ്രതിബദ്ധത വേണമെന്ന ഉൾക്കാഴ്ചയോടെ പ്രവർത്തിച്ചതിനാൽ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക വളർച്ചയ്ക്കു വേണ്ടി നിസ്തുലമായ സംഭാവനകൾ നൽകാൻ കഴിഞ്ഞു. വള്ളത്തോളിനു ശേഷം കഥകളിയുടെ വളർച്ചക്ക് ഇത്രയധികം സംഭാവന ചെയ്ത മറ്റൊരാളില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വളം ഉണ്ടാക്കുന്ന ഫാക്ടറിയിൽ കഥകളിക്ക് എന്തു കാര്യം എന്നു ചോദിച്ചവരുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന ഉദാരവൽക്കരണത്തിന്റെ കാലഘട്ടത്തിൽ സുഭിക്ഷ കേരളം - ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യസാദ്ധ്യത്തിന് ഫാക്ട് പോലുള്ള പൊതു മേഖലകൾ നിലനിൽക്കേണ്ടതുണ്ട്.