
മനാമ: മുഹറഖ് പൊലീസ് ഗവർണറേറ്റിനെക്കുറിച്ച് അൽ ജസീറ ചാനൽ സംപ്രേഷണം ചെയ്ത വാർത്തകൾ തെറ്റും കെട്ടിച്ചമച്ചതാണെന്നുമുള്ള ആരോപണവുമായി മുഹറഖ് ജനത രംഗത്തെത്തിയെന്ന് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ പറഞ്ഞു. മുഹറഖ് ജനതയുമായി ബന്ധമുള്ള ഖത്തർ ജനതയ്ക്കെതിരായ അധിക്ഷേപമാണ് ആരോപണങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനം ആരംഭിച്ചതുമുതൽ ഖത്തറിലെയും ജി.സി.സിയിലെയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ചാനൽ ശ്രമിച്ചിച്ചിട്ടുള്ളതെന്ന് കുറ്റപ്പെടുത്തുന്നു. ബഹ്റൈനിലെ, പ്രത്യേകിച്ച് മുഹറഖിലെ ജനങ്ങളും ഖത്തറിലെ സഹോദരങ്ങളും തമ്മിലുള്ള സ്നേഹബന്ധം തകർക്കാൻ ലക്ഷ്യമിട്ടാണ് ചാനലിന്റെ പ്രവർത്തനം. എന്നാൽ, ബഹ്റൈനും അതിന്റെ നേതൃത്വത്തിനും ജനങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ മുഹറഖ് ജനത നിസ്സംഗരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹറഖ് പൊലീസ് ഡയറക്ടറേറ്റിനെ ഗവർണർ അഭിനന്ദിച്ചു. ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച സാമൂഹിക പങ്കാളിത്ത പദ്ധതി ലോക ശ്രദ്ധ ആകർഷിച്ച പുരോഗമന നടപടികളിലൊന്നാണെന്ന് ഗവർണർ പറഞ്ഞു. പുരാതന കാലം മുതൽ ഖത്തറിലെയും മുഹറഖിലെയും ജനങ്ങൾ പുലർത്തിയിരുന്ന ബന്ധവും അദ്ദേഹം അനുസ്മരിച്ചു.