
ദുബായ്: കാലാവധി തീരാറായി രാജ്യത്ത് കുടങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി യു..എ..ഇ അധികൃതർ. മുന്നറിയിപ്പില്ലാതെ ചില രാജ്യങ്ങൾ തങ്ങളുടെ അതിർത്തി അടച്ചതോടെ രാജ്യത്ത് കുടുങ്ങിയ പ്രവാസികൾക്കായാണ് ഈ തീരുമാനെമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു..
ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലെത്തിയവരുടെ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.
മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതോടെ പല രാജ്യങ്ങളിലെ എയർപോർട്ടുകളും പൂർണമായി പ്രവർത്തനം നിറുത്തിവെച്ചിരിക്കുകയാണ്. സ്വന്തം രാജ്യത്തേക്കോ വീടുകളിലേക്കോ തിരികെയെത്താനാവാതെ കുരുക്കിലായിപ്പോയവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് വിസ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഉത്തരവ് പ്രകാരം, യു.എ.ഇയിൽ സന്ദർശക വിസയിലുള്ള വിനോദ സഞ്ചാരികളുടെ വിസ ഫീസില്ലാതെ ഒരു മാസത്തേക്ക് നീട്ടിക്കൊടുക്കും.