
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനും 'പാൻ ഇന്ത്യൻ' സംവിധായകൻ പ്രിയദർശനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം ബിജുമേനോൻ. തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം ഇരുവർക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
'വൺ ആർട്ട്... ടൂ ലെജൻഡ്സ്... എന്റെ സന്തോഷം ഒളിപ്പിച്ച് വയ്ക്കാൻ കഴിയുന്നില്ല.'- എന്നാണ് മോഹൻലാലിനെയും പ്രിയദർശനെയും ടാഗ് ചെയ്‌തുകൊണ്ടുള്ള ഫോട്ടോയിൽ ബിജു മേനോൻ പറഞ്ഞിരിക്കുന്നത്. ഒപ്പം ഈ ചിത്രം ബിജു തന്റെ പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിട്ടുണ്ട്.

ബിജുവിന്റെ ഈ ഫോട്ടോയ്ക്ക് താഴെ നിരവധി രസകരങ്ങളായ കമന്റുകളാണ് വരുന്നത്. ബിജു മേനോന്റെ 'വെള്ളിമൂങ്ങ' കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 'മാമച്ചന്റെ ചിരിയാണല്ലോ ബിജുചേട്ടന്റെ മുഖത്ത്' എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ വച്ചെടുത്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. മമ്മൂട്ടിയും മോഹൻലാലുമടക്കം വിവാഹത്തിനെത്തിയ നിരവധി താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.