gold

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂവലറി ഉടമയെ വാൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കഠിനംകുളം ചേന്നാംകരയിലാണ് സംഭവം. പിഎസ് ഗോൾഡ് എന്ന കടയിൽ നിന്നാണ് സ്വർണം കവർന്നത്. അഞ്ചുപവനോളം സ്വർണമാണ് നഷ്ടമായത്. ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.