memory

അറുപത് വയസ് കഴിഞ്ഞ ഭൂരിഭാഗത്തെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഓർമ്മക്കുറവ്. വാർദ്ധക്യ സഹജമായ ഓർമ്മക്കുറവ് സാധാരണയാണെങ്കിലും യോഗ, ചിട്ടയായ വ്യായാമം, ധ്യാനം എന്നിവ പതിവാക്കുന്നതിലൂടെ ഓർമ്മക്കുറവ് ഒരു പരിധിവരെ തടയാം.

ഇത് ഇവരിൽ പിരിമുറുക്കം കുറയ്ക്കുകയും ബുദ്ധിശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണ രീതികളും ഓർമ്മശക്തിയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ്.

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ബീറ്റ്‌റൂട്ട് സഹായിക്കും എന്ന് പുതിയ പഠനങ്ങൾ പറയുന്നു. ബീറ്റ്‌റൂട്ട് ജൂസ് കുടിക്കുന്നത് പ്രായമായവരിൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നു.

മീൻ എണ്ണ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. സ്ഥിരമായി മീൻ എണ്ണ ചേർത്ത ഭക്ഷണം കഴിക്കുന്നവർക്ക് അൽഷിമേഴസ് വരുവാനുള്ള സാധ്യത കുറവാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഓർമ്മക്കുറവിന് കാരണമാകാം. ഉറക്കത്തിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വാൽനട്ട് ഓർമ്മശക്തി മെച്ചപ്പെടുത്തും.