man-beat-mother

തിരുവനന്തപുരം: മദ്യലഹരിയിൽ മാതാവിനെ ക്രൂരമായി മർദ്ദിക്കുന്ന മകന്റെ വീഡിയോ പുറത്ത്. ഇടവ അയിരൂർ സ്വദേശി റസാക്കാണ് മാതാവിനെ ക്രൂരമായി മർദ്ദിച്ചത്. ഡിസംബർ പത്തിനാണ് സംഭവം.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.


മാതാവിനെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ വീഡിയോ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്. 'ചാകെടി, നീ അവന്റെ കൊകൊണ്ട് തന്നെ ചാക്, എനിക്കിനി ഒന്നും ചെയ്യാനൊന്നും പറ്റത്തില്ല. നീ ചാക്, ഇനി പൊലീസ് വരുമ്പോൾ...' എന്ന് മകൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.ശേഷം വിദേശത്തുള്ള ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. റസാഖ് ഒരു സ്ത്രീയ്‌ക്കൊപ്പം വേറെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നാണ് സൂചന. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

റസാക്കിനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം മകനെതിരെ പരാതിയില്ലെന്നാണ് മാതാവ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.