snake-massage-

കെയ്‌റോ : മസാജിന്റെ പ്രത്യേകതകളെ കുറിച്ച് ധാരാളം വായിച്ചിട്ടുണ്ടാവാം, എന്നാൽ ഇതുപോലൊരു മസാജ് ലഭിക്കണമെങ്കിൽ ഈജിപ്റ്റിൽ എത്തേണ്ടിവരും. ഈജിപ്ഷ്യൻ സ്പായിൽ ലഭിക്കുന്ന സ്‌നേക്ക് മസാജിനെ കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിഷമില്ലാത്ത 28 പാമ്പുകളെ ഉപയോഗിച്ചാണ് ഇവിടെ മസാജ് ചെയ്യുന്നത്. മുപ്പത് മിനിട്ട് നീണ്ടു നിൽക്കുന്ന മസാജ് തുടങ്ങുന്നത് കസ്റ്റമറുടെ മുതുകിൽ എണ്ണപുരട്ടിക്കൊണ്ടാണ്. എന്നാൽ ഇതിന് ശേഷം തെറാപ്പിസ്റ്റിന് കൈകൾ കൊണ്ട് തൊടേണ്ട ആവശ്യമുണ്ടാവില്ല പാമ്പുകൾ ആ ജോലി ഭംഗിയായി നിർവഹിക്കും. ആളുകളുടെ മുതുകിലും മുഖത്തുമാണ് ഇവിടെ പാമ്പിനെ ഉപയോഗിച്ച് മസാജ് ചെയ്യുന്നത്.

പാമ്പിനെ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പേശിവേദനയും സന്ധി വേദനയും കുറയ്ക്കാൻ സഹായിക്കുന്നുവെന്നും രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് സ്‌നേക്ക് സ്പാ ഉടമ സഫ്വാത് സെഡ്കി അവകാശപ്പെടുന്നത്. രക്തചംക്രമണവും മാനസിക ഉത്തേജനവും ഇതിലൂടെ ആളുകൾക്ക് ഉണ്ടാവുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഈ മസാജിലൂടെ സാധിക്കും. എന്നാൽ തങ്ങൾ സ്‌നേക്ക് സ്പാ ആരംഭിച്ച കാലത്ത് ആളുകൾ എത്താൻ ഭയപ്പെട്ടിരുന്നുവെന്നും ഇപ്പോൾ ഈ ആശയത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സ്പാ ഉടമ പറയുന്നു.

This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e

— Reuters (@Reuters) December 29, 2020