
കൊച്ചി: സി ആർ പി എഫിനെ ഉപയോഗിച്ച് കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. വെക്കേഷന് ശേഷം ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
ജനുവരി എട്ടിന് മുമ്പ് ജില്ലാ കളക്‌ടർ പളളി ഏറ്റെടുത്തില്ലെങ്കിൽ സി ആർ പി എഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്.
സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സി ആർ പി എഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പളളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സി ആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സി ആർ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതി ഉത്തരവ് എ എസ് ജി , സി ആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.